ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതം: മന്ത്രി കെ.ബി ഗണേഷ് കുമാര്‍

October 1, 2011 കേരളം

തിരുവനന്തപുരം: തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ തന്റെ കുടുംബത്തിനെതിരെ പക തീര്‍ക്കുകയാണ്. കേസ് അന്വേഷിക്കുന്ന ഡി.വൈ.എസ്.പിയുമായി തനിക്കോ തന്റെ കുടുംബത്തിനോ ബന്ധമില്ല. ഐ.ജിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല. താന്‍ പിതാവ് ബാലകൃഷ്ണ പിള്ളയെയോ അദ്ദേഹം തന്നെയോ ചികിത്സയില്‍ കഴിയുന്നതിനിടെ ഫോണില്‍ വിളിച്ചിട്ടില്ല. അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 

അതേസമയം ജയിലില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് സൈബര്‍ സെല്ലിനെ ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പിള്ളയുടെ മുഴുവന്‍ ഫോണ്‍ വിളികളെക്കുറിച്ചും അന്വേഷിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം