വിദ്യാരംഭം

October 1, 2011 കേരളം

തിരുവനന്തപുരം: ജ്യോതിഷ പ്രചാരസഭയുടെയും ദക്ഷിണ ഭാരത സംഗീത പ്രചാരസഭയുടെയും ആഭിമുഖ്യത്തില്‍ പുളിമൂട് ഭാഗ്യാ ബില്‍ഡിംഗ്‌സില്‍ വച്ച് വിദ്യാരംഭം നിര്‍വഹിക്കുന്നതാണ്. ജ്യോതിഷം, വാസ്തുശാസ്ത്രം, ഹസ്തരേഖ, സംഗീതം, വീണ, വയലിന്‍ എന്നിവയ്ക്കുള്ള പുതിയ ക്ലാസുകള്‍ വിജയദശമി ദിനത്തില്‍ (ഒക്ടോബര്‍ 6ന് വ്യാഴാഴ്ച) ആരംഭിക്കുമെന്ന് സഭ പ്രസിഡന്റ് ഡോ.എസ്. ഭാഗ്യലക്ഷ്മി, സെക്രട്ടറി എം.ബാലസുബ്രഹ്മണ്യം എന്നിവര്‍ അറിയിച്ചു. (ഫോണ്‍: 0471-233878). പുതിയ ക്ലാസുകളുടെ ഉദ്ഘാടനം എം.സരസ്വതി അമ്മാള്‍ നിര്‍വഹിക്കുന്നതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം