കടല്‍വഴിയുള്ള ഭീകരവാദ ഭീഷണി: രാജ്യം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നു പ്രധാനമന്ത്രി

October 1, 2011 ദേശീയം

ന്യൂഡല്‍ഹി: കടല്‍വഴിയുള്ള ഭീകരവാദ ഭീഷണി വര്‍ധിക്കുന്നതില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആശങ്ക രേഖപ്പെടുത്തി. തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ജാഗ്രതയോടെയുള്ള നിരീക്ഷണം ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു. കടല്‍ക്കൊള്ളക്കാരുടെ സാന്നിധ്യവും ആയുധമുപയോഗിച്ചുള്ള കൊള്ളയും ആശങ്കയുയര്‍ത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

നമ്മുടെ സാമ്പത്തീകരംഗത്ത് തുറമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നും അതുകൊണ്ടുതന്നെ ഇവയുടെ സുരക്ഷയും നിയന്ത്രണവും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഡോ. മന്‍മോഹന്‍ സിംഗ് പറഞ്ഞു. ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം