സി.കെ.പി പത്മനാഭനെ മാടായി ഏരിയാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തി

October 1, 2011 മറ്റുവാര്‍ത്തകള്‍

സി.കെ.പി പത്മനാഭന്‍

തിരുവനന്തപുരം: സി.കെ.പി പത്മനാഭനെ മാടായി ഏരിയാ കമ്മിറ്റിയിലേക്കു തരം താഴ്ത്തി. സിപിഎം വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. നേരത്തെ ഇക്കാര്യം പുറത്തുവിട്ടിരുന്നെങ്കിലും ഔദ്യോഗിക അറിയിപ്പ് വരുന്നത് ഇപ്പോഴാണ്.
കര്‍ഷക സംഘത്തിന്റെ ഫണ്ട് കൈകാര്യം ചെയ്തതിലെ ഗുരുതര വീഴ്ചയുടെ പേരിലാണു നടപടി. ഗുരുതരമായ 24 ക്രമക്കേടുകളും വലിയ തുകയുടെ നഷ്ടവും പാര്‍ട്ടി കമ്മിഷന്‍ കണ്ടെത്തിയതിന്‍മേലാണ് നടപടി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍