കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി: പ്രധാനമന്ത്രി മറുപടി പറയണം – ബി.ജെ.പി.

August 14, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ച് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച ചോദ്യോത്തരവേള നിര്‍ത്തിവച്ച് അവ ചര്‍ച്ചചെയ്യണമെന്ന് ബി.ജെ.പി.ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സ്​പീക്കര്‍ക്കും രാജ്യസഭാ ചെയര്‍മാനും കത്തുനല്‍കുമെന്ന് വെള്ളിയാഴ്ച പാര്‍ലമെന്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ ഉപനേതാവ് ഗോപിനാഥ് മുണ്ടെ പറഞ്ഞു.
പാര്‍ലമെന്റില്‍ ഈ വിഷയം പലതവണ ഉന്നയച്ചിട്ടും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും യു.പി.എ. അധ്യക്ഷ സോണിയഗാന്ധിയും മൗനം പാലിക്കുകയാണ്.അവര്‍ മൗന വെടിയാനും അഴിമതിക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടികളെടുക്കാനും തയ്യാറാകുന്നില്ല – മുണ്ടെ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം