ടു ജി: മന്ത്രിമാരെ വിളിച്ചുവരുത്തുന്നകാര്യം തീരുമാനിച്ചില്ലെന്ന് പി.സി.ചാക്കോ

October 2, 2011 കേരളം

കണ്ണൂര്‍: ടു ജി ഇടപാടില്‍ മന്ത്രിമാരെ വിളിച്ചുവരുത്തി തെളിവെടുക്കുന്ന കാര്യത്തില്‍ തീരുമാനെമടുത്തിട്ടില്ലെന്ന് സംയുക്ത പാര്‍ലമെന്ററി സമിതി(ജെപിസി) അധ്യക്ഷന്‍ പി.സി.ചാക്കോ എം.പി. മുന്‍ ടെലികോം മന്ത്രിമാരെ ജെപിസിക്ക് മുമ്പാകെ വിളിച്ചുവരുത്തുമെന്നും ചാക്കോ പറഞ്ഞു. ആഭ്യന്തര മന്ത്രി പി.ചിദംബരത്തിനെതിരെ കുറിപ്പെഴുതിയ ധനകാര്യ സെക്രട്ടറിയെ ഈ മാസം 12ന് വിളിച്ചുവരുത്തി തെളിവെടുക്കും. കോണ്‍ഗ്രസ് പുന:സംഘടനയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ഡിസിസി പ്രസിഡന്റുമാരെ മാറ്റുമെന്നും ചാക്കോ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം