ഇന്‍ക്യുബേറ്ററിലെ ബള്‍ബ് വീണ് നവജാതശിശുവിന് പൊള്ളലേറ്റു

October 2, 2011 കേരളം

കോഴിക്കോട്: ഇന്‍ക്യുബേറ്ററിലെ ബള്‍ബ് വീണ് നവജാതശിശുവിന് പൊള്ളലേറ്റു. കരുവന്‍തിരുത്തിയിലെ കുളങ്ങരപ്പടി മുഹമ്മദ്ഷാഫി – സാബിറ ദമ്പതിമാരുടെ പെണ്‍കുഞ്ഞിനാണ് ദേഹമാസകലം പൊള്ളലേറ്റത്. ഉടന്‍തന്നെ കുഞ്ഞിനെ മെഡിക്കല്‍കോളേജ് ആസ്പത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

ശനിയാഴ്ച രാവിലെ 8.30നാണ് സാബിറ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന്റെ ദേഹത്ത് കത്തിക്കൊണ്ടിരുന്ന ബള്‍ബ് വീണതായി 10.30-ഓടെയാണ് ആസ്പത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. ബള്‍ബ് ദേഹത്തുകൂടി ഉരുണ്ടതിനാല്‍ ശരീരം മുഴുവന്‍ പൊള്ളലുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.ഇതേത്തുടര്‍ന്ന് സാബിറയ്‌ക്കൊപ്പം കുഞ്ഞിനെ മെഡിക്കല്‍കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം