ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കാന്‍ കോഴ വാങ്ങിയവര്‍ അറസ്റ്റില്‍

October 2, 2011 കേരളം

കൊച്ചി: സംസ്ഥാനത്ത് ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കാന്‍ കോഴ വാങ്ങിയ മൂന്നു ഐ.ടി.ഡി.സി ഉദ്യോഗസ്ഥരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഐ.ടി.ഡി.സി അസിസ്റ്റന്റ് ഡയറക്ടര്‍ വേല്‍മുരുകന്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കെ.എസ് രാധാകൃഷ്ണന്‍ ശിപായി സാബു എന്നിവരേയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 4.5 ലക്ഷം രൂപയും കണ്ടെടുത്തു. സംസ്ഥാനത്തെ എട്ട് പ്രമുഖ ഹോട്ടല്‍ ഉടമകളേയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. മലബാര്‍ മേഖലയിലെ എട്ട് ഹോട്ടലുകള്‍ക്കാണ് കോഴ വാങ്ങി സ്റ്റാര്‍ പദവി നല്‍കാന്‍ നീക്കം നടന്നത്. ഇതില്‍ വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ ഹോട്ടലുകളും ഉള്‍പ്പെടുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം