അന്വേഷിക്കുന്നതിന് മുമ്പ് തന്നെ പ്രതികളെ പ്രഖ്യാപിക്കുന്ന നിലപാടാണ് അച്യുതാനന്ദനും പിണറായിയും സ്വീകരിച്ചിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല

October 2, 2011 കേരളം

തിരുവനന്തപുരം: വാളകത്ത് അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷിക്കുന്നതിന് മുമ്പ് തന്നെ പ്രതികളെ പ്രഖ്യാപിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും നടത്തുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പോള്‍ ജോര്‍ജ് വധക്കേസില്‍ എസ് കത്തിയെക്കുറിച്ച് പറഞ്ഞത് പോലെ ഇക്കാര്യത്തിലും തെറ്റായ വിവരങ്ങളാണ് പറഞ്ഞുനടക്കുന്നത്. അന്വേഷണത്തിന്റെ ഗതി തിരിച്ചുവിടാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം