അമര്‍ സിങ് ഡല്‍ഹി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

October 3, 2011 ദേശീയം

ന്യൂഡല്‍ഹി: വോട്ടിനു കോഴക്കേസില്‍ സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവും രാജ്യസഭാംഗവുമായ അമര്‍ സിങ് ഡല്‍ഹി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തീസ് ഹസാരി കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് അമര്‍ സിങ് ഹൈക്കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന അമര്‍ സിങ് ഇപ്പോള്‍ കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ക്ക് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലാണ് ആണ്.

അമര്‍ സിങ്ങിന്റെ ഇടക്കാല ജാമ്യാപേക്ഷയും തീസ് ഹസാരി കോടതി തള്ളിയിരുന്നു. സെപ്റ്റംബര്‍ ആറിനാണ് വോട്ടിനു കോഴക്കേസില്‍ അമര്‍ സിങ് അറസ്റ്റിലായത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം