കോടതികള് ആരാച്ചാരാകരുത് -വി. മുരളീധരന്

August 14, 2010 കേരളം,മറ്റുവാര്‍ത്തകള്‍

ആലുവ: ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളെ കശാപ്പു ചെയ്യുന്ന ആരാച്ചാരായി കോടതികള്‍ മാറരുതെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ പറഞ്ഞു. പൊതുസ്ഥലങ്ങളില്‍ സമ്മേളനങ്ങള്‍ പാടില്ലെന്ന കോടതി വിധിയില്‍ സര്‍ക്കാര്‍ നല്‍കിയ റിവ്യൂ ഹര്‍ജി തള്ളിയതിനോട് ആലുവയില്‍ ബി.ജെ.പി.യുടെ പ്രതികരണ മറിയിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ കാണാനും മനസ്സിലാക്കാനും കോടതികള്‍ മനസ്സുവയ്ക്കണം. ജനാധിപത്യത്തെ അംഗീകരിക്കാന്‍ ബാധ്യതയുള്ള ജഡ്ജിമാരും കോടതികളും ബ്രട്ടീഷ് ആധിപത്യകാലത്തുണ്ടായിരുന്ന ശൈലിയില്‍ പ്രവര്‍ത്തിച്ച് ജനാധിപത്യത്തെ കശാപ്പു ചെയ്യരുതെന്നും മുരളീധരന്‍ പറഞ്ഞു. കോടതിയുടെ നടപടികളെ ചില കവലച്ചട്ടമ്പികളെന്നപോലെ വിമര്‍ശിക്കാനില്ല. എന്നാല്‍ കാര്യങ്ങള്‍ കോടതികള്‍ മനസ്സിലാക്കണം -മുരളീധരന്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം