അധ്യാപകന്റെ മൊഴികളില്‍ അവ്യക്തതയുണ്ടെന്ന്‌ ഡിജിപി

October 3, 2011 കേരളം

തിരുവനന്തപുരം: വാളകത്ത്‌ ആക്രമിക്കപ്പെട്ട അധ്യാപകന്റെ മൊഴികളില്‍ അവ്യക്തതയുണ്ടെന്ന്‌ ഡിജിപി ജേക്കബ്‌ പുന്നൂസ്‌ പറഞ്ഞു. അധ്യാപകന്‍ അന്വേഷണങ്ങളോട്‌ സഹകരിക്കുന്നില്ലെന്നും ഡിജിപി പറഞ്ഞു. വാളകത്ത്‌ അധ്യാപകനെ ആക്രമിച്ച കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ്‌ നടക്കുന്നതെന്ന്‌ ഡിജിപി ജേക്കബ്‌ പുന്നൂസ്‌ പറഞ്ഞു. യാതൊരു മുന്‍വിധികളും ഇല്ലാതെയാണ്‌ അന്വേഷണം നടക്കുന്നത്‌. ഇതുമായി ബന്ധപ്പെട്ട വ്യക്തികളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്‌. ബാലകൃഷ്ണപിള്ള ആശുപത്രിയില്‍ നിന്ന്‌ ഫോണ്‍ വിളിച്ചത്‌ സംബന്ധിച്ച്‌ പ്രതികരിക്കേണ്ടത്‌ ജയില്‍ വകുപ്പാണെന്നും ഡിജിപി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം