ലോക്‌പാല്‍ ബില്‍ ശീതകാല സമ്മേളനത്തില്‍ പാസാക്കണമെന്ന് ഹസാരെ

October 4, 2011 ദേശീയം

റാലെഗാന്‍ സിദ്ദി: ലോക്പാല്‍ ബില്‍ പാസാക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് വീണ്ടും അണ്ണാ ഹസാരേ അന്ത്യശാസനം നല്‍കി. ലോക്പാല്‍ ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പാസാക്കിയില്ലെങ്കില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെതിരെ പ്രചരണം നടത്തുമെന്ന് ഹസാരെ മുന്നറിയപ്പ് നല്‍കി.

ഒരു തുടക്കം എന്ന നിലയില്‍ ഒക്‌ടോബര്‍ പതിമൂന്നിന് ഹരിയാനയിലെ ഹിസാര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് പ്രചരണം നടത്തുമെന്ന് തന്റെ ജന്മനാട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഹസാരെ പറഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലും ബില്‍ പാസാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂട്ടാക്കിയില്ലെങ്കില്‍ അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനെതിെര വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തുകൊണ്ട് പ്രചരണം നടത്തും. ഇതിനായി ഒക്‌ടോബര്‍ 13നും 15നും ഇടയില്‍, തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തുമെന്നും ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുന്‍പ് ലഖ്‌നൗവില്‍ ഉപവാസമിരിക്കുമെന്നും ഹസാരെ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം