പാവക്കുളം ക്ഷേത്രത്തില് ഹനുമദ് ശക്തി ജാഗരണ് അനുഷ്ഠാനം 16 മുതല്

August 14, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിര്‍മാണത്തിനായി ഹനുമദ് ശക്തി ജാഗരണ്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഹനുമദ് ശക്തി ജാഗരണ്‍ അനുഷ്ഠാനത്തിന്റെ ഉദ്ഘാടനം 16ന് പാവക്കുളം മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കും. ആഗസ്ത് 16 മുതല്‍ ഡിസംബര്‍ 17 വരെയാണ് പരിപാടി.
രാവിലെ 11ന് നടക്കുന്ന ചടങ്ങ് വിഎച്ച്പി അന്തര്‍ദേശീയ അധ്യക്ഷന്‍ അശോക് സിംഗാള്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ 31 കേന്ദ്രങ്ങളില്‍ ജാഗരണ്‍ അനുഷ്ഠാനത്തിന്റെ ഉദ്ഘാടനം അന്നേദിവസം നടക്കും. 16 മുതല്‍ നവംബര്‍ 15 വരെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് അനുഷ്ഠാനം നടക്കുമെന്ന് ജാഗരണ്‍ സമിതി ജനറല്‍ സെക്രട്ടറി കാലടി മണികണ്ഠന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കൂടാതെ ബ്ലോക്ക്, താലൂക്ക് അടിസ്ഥാനത്തില്‍ ഹനുമദ് ശക്തി ജാഗരണ്‍ യജ്ഞങ്ങള്‍ നടത്തും.വിഎച്ച്പി എറണാകുളം ജില്ലാ സെക്രട്ടറി എസ്. സജി, സി.ജി. രാജഗോപാല്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം