വിഴിഞ്ഞം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ നിന്ന് ആദ്യ കപ്പല്‍ 2015ല്‍ ഫ്‌ളാഗ് ഓഫ് ചെയ്യാനാകുമെന്ന് മന്ത്രി കെ.ബാബു

October 4, 2011 കേരളം

തിരുവനന്തപുരം: വിഴിഞ്ഞം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ നിന്ന് ആദ്യ കപ്പല്‍ 2015ല്‍ ഫ്‌ളാഗ് ഓഫ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി കെ.ബാബു പറഞ്ഞു. ‘കേന്ദ്ര സര്‍ക്കാരില്‍ നിന്നു സുരക്ഷാ അനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. കയറ്റുമതി ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് മുന്നോടിയായി അടുത്ത വര്‍ഷത്തോടെ അടിസ്ഥാന സൗകര്യ വികസനം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും 4010 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ടെര്‍മിനല്‍ നിര്‍മാണം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ടെര്‍മിനലില്‍ ഇലക്‌ട്രോണിക് ഡേറ്റ ഇന്റര്‍ എക്‌സ്‌ചേഞ്ച് സിസ്റ്റം സ്ഥാപിക്കാന്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. ‘വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 17 ചെറുകിട തുറമുഖങ്ങളെ വിഴിഞ്ഞം, വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലുമായി ബന്ധിപ്പിച്ച് കാര്‍ഗോ നീക്കം മെച്ചപ്പെടുത്താനുള്ള പദ്ധതിക്ക് രൂപം നല്‍കിവരികയാണ്. നിലവില്‍ സംസ്ഥാനത്തെ ചെറിയ റോഡുകളിലൂടെ 20,000 ട്രക്കുകള്‍ മുഖേന നടത്തുന്ന ചരക്കുനീക്കത്തിന്റെ പ്രധാന പങ്ക് കടല്‍ മാര്‍ഗമാക്കാനാണ് ശ്രമം. സംസ്ഥാനത്തെ പ്രധാന തുറമുഖങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുകഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം