കവി കെ. സച്ചിദാനന്ദന്‍ നൊബേല്‍ സമ്മാനത്തിനു പരിഗണനയില്‍

October 4, 2011 കേരളം

കൊച്ചി: സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തിനു പരിഗണിക്കുന്നവരില്‍ മലയാളത്തിന്റെ പ്രശസ്ത കവി കെ. സച്ചിദാനന്ദനും. കമലാ ദാസ് സാഹിത്യ നൊബേല്‍ പുരസ്‌കാരത്തിനു പരിഗണിക്കപ്പെട്ട് 27 വര്‍ഷം കഴിഞ്ഞാണ് ഒരു മലയാളി ഈ പുരസ്‌കാരത്തിനു പരിഗണനയിലെത്തുന്നത്. നേപ്പാളി ഭാഷയില്‍ എഴുതുന്ന ഇന്ത്യന്‍ കവി രാജേന്ദ്ര ഭണ്ഡാരി, രാജസ്ഥാനി എഴുത്തുകാരന്‍ വിജയ്ദാന്‍ ദത്ത, ബംഗാളി എഴുത്തുകാരി മഹാശ്വേതാ ദേവി എന്നിവരും പുരസ്‌കാരത്തിനു പരിഗണിക്കപ്പെടുന്നവരില്‍ പെടുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം