തിരുവനന്തപുരത്ത് രണ്ട് യുവാക്കള്‍ വെട്ടേറ്റ് മരിച്ചു

October 6, 2011 കേരളം

തിരുവനന്തപുരം: തിരുവനന്തപുരം കരകുളത്ത് രണ്ട് യുവാക്കള്‍ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരും ക്വട്ടേഷന്‍ സംഘാംഗങ്ങളാണെന്ന് സംശയിക്കുന്നു. കൊല്ലപ്പെട്ടവരില്‍ പേരൂര്‍ക്കട സ്വദേശി പ്രവീണിനെ മാത്രമേ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുള്ളു.

ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് ആക്രമണമുണ്ടായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ മറ്റൊരു സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പതിനഞ്ചടി അകലെയായി റോഡില്‍ കിടക്കുകയായിരുന്നു. ഇവിടെ നിന്ന് അര കിലോമീറ്റര്‍ അകലെവച്ച് ഉപേക്ഷിക്കപ്പെട്ട നിലയില്‍ മറ്റൊരു ബൈക്കും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം