സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം തോമസ് ട്രാന്‍സ്‌ട്രോമര്‍ക്ക്

October 6, 2011 രാഷ്ട്രാന്തരീയം

സ്‌റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം സ്വീഡിഷ് കവി തോമസ് ട്രാന്‍സ്‌ട്രോമര്‍ക്ക്. ഗായകനും ഗാനരചയിതാവുമായ ബോബ് ഡിലന്‍, സിറിയന്‍ കവി അഡോണിസ് എന്നിവര്‍ സാധ്യതാ പട്ടികയില്‍ മുന്‍നിരയിലുണ്ടായിരുന്നു. മലയാളത്തിന്റെ പ്രശസ്ത കവി കെ. സച്ചിദാനന്ദനും പുരസ്‌കാരം ലഭിക്കാനുള്ള സാധ്യതാ പട്ടികയില്‍ സ്ഥാനം പിടിച്ചിരുന്നു.

1931 ഏപ്രില്‍ 15നു ജനിച്ച ട്രാന്‍സ്‌ട്രോമര്‍ പതിമൂന്നാം വയസില്‍ കവിതയെഴുത്തു തുടങ്ങി. 1954ല്‍ ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. 1990ല്‍ ഒരു സ്‌ട്രോക്ക് മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായെങ്കിലും അദ്ദേഹം പിന്നീടും കവിതയെഴുത്തു തുടര്‍ന്നു. അദ്ദേഹത്തിന്റെ കവിതകള്‍ ലോകത്തിലെ വിവിധ ഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെട്ടിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം