ബാലകൃഷ്ണ പിള്ള നാലു ദിവസം അധിക തടവ് അനുഭവിക്കണം

October 6, 2011 കേരളം

തിരുവനന്തപുരം:  ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണ പിള്ളയുടെ ശിക്ഷാ ഇളവ് കാലാവധി കുറച്ചു. പിള്ള നാലു ദിവസം അധിക തടവ് അനുഭവിക്കണം. ജനുവരി രണ്ടിനു പകരം ആറിനാണു മോചനം. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.തടവിലായിരിക്കെ പിളള ചട്ടം ലംഘിച്ചു ഫോണ്‍ ചെയ്‌തെന്ന ജയില്‍   വെല്‍ഫെയര്‍ ഓഫിസര്‍ കെ.എ. കുമാരന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണു നടപടി.

ജയില്‍ എഡിജിപി: അലക്‌സാണ്ടര്‍ ജേക്കബിനാണ് കെ.എ. കുമാരന്‍ ഇന്നലെ റിപ്പോര്‍ട്ട് കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ എഡിജിപി സര്‍ക്കാരിനു റിപ്പോര്‍ട്ട് കൈമാറിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം