സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്ന് വനിതകള്‍ക്ക്

October 7, 2011 രാഷ്ട്രാന്തരീയം

എലന്‍ ജോണ്‍സണ്‍ സര്‍ലീഫ്, ലെമ ഗോവി, തവാക്കുള്‍ കര്‍മാന്‍

സ്റ്റോക്ക്‌ഹോം: സമാധാനത്തിനുള്ള ഇത്തവണത്തെ നൊബേല്‍ പുരസ്‌കാരം മൂന്ന് വനിതകള്‍ക്ക് നല്‍കി സ്വീഡിഷ് അക്കാദമി പുതിയ ചരിത്രം രചിച്ചു. വനിതാക്ഷേമത്തിനും സ്ത്രീ അവകാശങ്ങള്‍ക്കും വേണ്ടി അഹിംസയില്‍ അടിയുറച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് എലന്‍ ജോണ്‍സണ്‍ സര്‍ലീഫ്, ലെമ ഗോവി, തവാക്കുള്‍ കര്‍മാന്‍ എന്നിവര്‍ പുരസ്‌കാരം നേടിയത്. ലൈബീരിയുടെ പ്രസിഡന്റായ എലന്‍ ജോണ്‍സണ്‍ ലൈബീരിയയുടെ ആദ്യത്തെ വനിതാ പ്രസിഡന്റ് എന്ന വിശേഷണത്തിനും അര്‍ഹയാണ്.

ആഭ്യന്തര പ്രക്ഷോഭം നടക്കുന്ന യെമനില്‍ നിന്നുള്ള സാമൂഹ്യപ്രവര്‍ത്തകയാണ് തവാക്കുള്‍ കര്‍മാന്‍. ഈ പ്രക്ഷോഭങ്ങളില്‍ സ്ത്രീകളെ സമര രംഗത്തിറക്കുന്നതില്‍ തവാക്കുള്‍ കര്‍മാന് മുഖ്യപങ്കുണ്ട്. ലൈബീരിയയിലെ വനിത-സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളാണ് ലെമ ഗോവിയെ പുരസ്‌കാരത്തിനര്‍ഹയാക്കിയത്. അറബ് രാജ്യങ്ങളില്‍ നടക്കുന്ന ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ സജീവമായവരെ ഇത്തവണ പുരസ്‌കാരത്തിനായി പരിഗണിച്ചുവെന്നത് ഏറെ ശ്രദ്ധേയമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം