2011 -ലെ വയലാര്‍ അവാര്‍ഡിന് കെ.പി.രാമനുണ്ണി അര്‍ഹനായി

October 8, 2011 കേരളം

തിരുവനന്തപുരം: 2011 -ലെ വയലാര്‍ അവാര്‍ഡിന് പ്രശസ്ത എഴുത്തുകാരന്‍ കെ.പി.രാമനുണ്ണി അര്‍ഹനായി. ജീവിതത്തിന്റെ പുസ്തകം എന്ന കൃതിയ്ക്കാണ് പുരസ്‌കാരം. 25,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കഥാകൃത്ത് എം.മുകുന്ദന്‍, പ്രൊഫ.എം.കെ.സാനു, തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

സ്വാതന്ത്ര്യം, സ്‌നേഹം, ലൈംഗികത എന്നിവയെ വിശാലമായ അര്‍ത്ഥത്തില്‍ സമീപിക്കുന്ന ശൈലിയാണ് രാമനുണ്ണി തന്റെ രചനകളിലൂടെ അവതരിപ്പിച്ചതെന്നും ജൂറിയംഗങ്ങള്‍ നിരീക്ഷിച്ചു. പ്രാദേശിക ചരിത്രം ഇഴകലര്‍ന്ന പുതുമയാര്‍ന്ന ആഖ്യാനാനുഭവമാണ് കെ.പി.രാമനുണ്ണിയുടെ പുസ്തകമെന്ന് ജൂറി വിലയിരുത്തി. കവി വിഷ്ണു നാരായണന്‍ നമ്പൂതിരിയാണ് കഴിഞ്ഞ തവണ പുരസ്‌കാരത്തിന് അര്‍ഹനായത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം