24 തദ്ദേശസ്ഥാപനങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് അപേക്ഷിക്കാം

October 8, 2011 കേരളം

തിരുവനന്തപുരം: ജില്ലയിലെ വിവിധ തദ്ദേശഭരണസ്ഥാപന പ്രദേശങ്ങളില്‍ അക്ഷയ സെന്റര്‍ തുടങ്ങുന്നതിന് താല്പര്യമുളള വ്യക്തികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പ്‌ളസ്ടു യോഗ്യതയുളളവരായിരിക്കണം. അപേക്ഷാഫാറത്തിനും കൂടുതല്‍ വിവരത്തിനും എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസിനെ സമീപിക്കണം. പൂരിപ്പിച്ച അപേക്ഷ നവംബര്‍ 10നകം അക്ഷയ ജില്ലാ ഓഫീസില്‍ ( അശോക് അപ്പാര്‍ട്ട്‌മെന്റ്, കാക്കനാട് ഫോണ്‍: 0484 2426719, 2422693) സമര്‍പ്പിക്കണം. അക്ഷയ സെന്റര്‍ ഒഴിവുകളുടെ വിവരങ്ങള്‍ ഗ്രാമപഞ്ചായത്തിന്റെ പേര്, ഒഴിവുളള ലൊക്കേഷനുകള്‍ എന്ന ക്രമത്തില്‍ ഇനിപ്പറയുന്നു. കോട്ടുവളളിഎസ്.എന്‍. ലൈബ്രറി, തത്തപ്പളളി, ഏഴിക്കരതൈവെയ്പ്, ഏലൂര്‍പാതാളം ജംഗ്ഷന്‍, ഏലൂര്‍ നോര്‍ത്ത്, കാലടികാലടി ടൌണ്‍, മുടക്കുഴചുണ്ടക്കുഴപ്പളളി, പഞ്ചായത്ത് ഓഫീസ്, ഒക്കല്‍ചേലാമറ്റം ജംഗ്ഷന്‍, ചൂര്‍ണ്ണിക്കരകുന്നത്തേരി, കടമക്കുടികോതാട് വൈ.എം.എ. ജംഗ്ഷന്‍, മുളവുകാട്‌പൊന്നാരിമംഗലം ജംഗ്ഷന്‍, വല്ലാര്‍പാടം വായനശാല, മരട്‌തോമസ് പുരം, എടയ്ക്കാട്ടുവയല്‍ചിറ്റേത്ത് ബില്‍ഡിംഗ് ആരക്കുന്നം, പഞ്ചായത്ത് ബില്‍ഡിംഗ് എടയ്ക്കാട്ടുവയല്‍, പിണ്ടിമനചെങ്കര, കീരംമ്പാറപുന്നേക്കാട്, ഊഞ്ഞാപ്പാറ, കുട്ടമ്പുഴവടാട്ടുപാറ പൊയ്ക, കൂത്താട്ടുകുളംകൂത്താട്ടുകുളം ടൌണ്‍, പാലക്കുഴപാലക്കുഴ, ഉപ്പുകണ്ടം പബ്‌ളിക്ക് ലൈബ്രറി, ശ്രീനാരായണ പബ്‌ളിക് ലൈബ്രറി, കോഴിപ്പിളളി, മണീട്മണീട്, വാളകംപഞ്ചായത്ത് ഷോപ്പിംഗ് കോംപ്‌ളക്‌സ്, വാളകം, കല്ലൂര്‍കാട്കലൂര്‍ പഞ്ചായത്ത് പബ്‌ളിക് ലൈബ്രറി, അയവനഅഞ്ചല്‍പെട്ടി ജംഗ്ഷന്‍, മാറാടി, ഈസ്‌റ് മാറാടി, കളമശ്ശേരി മുനിസപ്പാലിറ്റിമുട്ടാര്‍ ജംഗ്ഷന്‍, എം.എസ്. ജംഗ്ഷന്‍, പളളിക്കര, എച്ച്.എം.ടി. കോളനി, യൂണിവേഴ്‌സിറ്റി ക്വാര്‍ട്ടേഴ്‌സ്, കൂനംതൈ, കോതമംഗലം മുനിസിപ്പാലിറ്റികുത്തുകുഴി വായനശാല, കമ്മ്യൂണിറ്റി ഹാള്‍ കൊറിയമല, അംഗനവാടി പുതുപ്പാടി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റികെ.എം.യു.പി.സ്‌കൂള്‍, പവന്‍കുളങ്ങര ജംഗ്ഷന്‍(ചൂരക്കാട് മാര്‍ക്കറ്റ്), അടംപിളളിക്കാട് ടെമ്പിള്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം