പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ രൂപരേഖ തയാറായി

October 8, 2011 കേരളം

തിരുവനന്തപുരം: പഞ്ചവത്സര പദ്ധതി നടത്തിപ്പില്‍ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ അടങ്കലാണു പന്ത്രണ്ടാംപദ്ധതിക്കായി സംസ്ഥാന ആസൂത്രണബോര്‍ഡ് തയാറാക്കിയിരിക്കുന്നത്. ഒരു ലക്ഷം മുതല്‍ 1.05 ലക്ഷം വരെ കോടി രൂപയായിരിക്കും പദ്ധതി അടങ്കലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കഴിഞ്ഞ പദ്ധതിയുടേതിനെക്കാള്‍ 150 ശതമാനം വര്‍ധനയാണിത്. കഴിഞ്ഞ പഞ്ചവത്സസര പദ്ധതിയില്‍ 40,422 കോടി രൂപയായിരുന്നു അടങ്കല്‍. വാര്‍ഷിക പദ്ധതിയില്‍ ഇതു പരമാവധി 11,000 കോടിയോ അതിനു മുകളിലോ ആകുമായിരുന്നു. പന്ത്രണ്ടാം പദ്ധതിയില്‍ വാര്‍ഷിക അടങ്കല്‍ ശരാശി 20,000 കോടിക്കു മുകളിലാകും. പൊതുമേഖലാ-സ്വകാര്യമേഖലാ പങ്കാളിത്തത്തിനു കൃത്യമായ ഊന്നല്‍ നല്‍കുന്നു എന്നതാണു 12-ാംപദ്ധതി സമീപനരേഖയുടെ പ്രത്യേകത. വിദ്യാഭ്യാസ, ആരോഗ്യ, അടിസ്ഥാനസൗകര്യ മേഖലകളിലും മാലിന്യനിര്‍മാര്‍ജനം അടക്കമുള്ള കാര്യങ്ങളിലും സ്വകാര്യ-പൊതുമേഖലാ പങ്കാളിത്തം ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി, റോഡ് എന്നിവയ്ക്കുള്ള ഊന്നലും ശ്രദ്ധേയമാണ്.

യാഥാര്‍ഥ്യബോധത്തോടെയാണു പദ്ധതി അടങ്കല്‍ തയാറാക്കിയിരിക്കുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ട ിയും ധനമന്ത്രി കെ.എം. മാണിയും പറഞ്ഞു. സംസ്ഥാനത്തുനിന്നു മാത്രം കണ്ടെ ത്താവുന്ന തുക കണക്കാക്കിയാണു സമീപനരേഖയും അടങ്കലും തയാറാക്കിയിരിക്കുന്നത്. വിവിധ മാര്‍ഗങ്ങളിലൂടെ പണം കണ്ടെ ത്താനാകുമെന്നുറപ്പുണ്ട്.

എമേര്‍ജിംഗ് കേരള നിക്ഷേപ സംഗമം കൂടുതല്‍ ഫലപ്രദമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പ്ലാനിംഗ് ബോര്‍ഡ് നല്‍കിയിട്ടുണ്ട ്. ഇതുകൂടി പരിഗണിച്ച്, നിശ്ചയിച്ച തീയതിയില്‍നിന്ന് ഒന്നോ രണ്ടേ ാ ആഴ്ച മാറിയായിരിക്കും നിക്ഷേപക സംഗമം നടത്തുകയെന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.

പന്ത്രണ്ടാം  പദ്ധതിയുടെ സമീപനരേഖ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. വിവിധ മേഖലകളിലെ വിദഗ്ധരുമായി വിവിധ സ്ഥലങ്ങളില്‍ ചര്‍ച്ച നടത്തുമെന്നു മുഖ്യമന്ത്രി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം