വാളകം ആക്രമണം: അധ്യാപകന്റെ ബന്ധുക്കള്‍ ഡി.ജി.പിക്ക് പരാതി നല്‍കി

October 8, 2011 കേരളം

തിരുവനന്തപുരം: വാളകത്ത് ആക്രമണത്തിനിരയായ അധ്യാപകന്‍ ആര്‍. കൃഷ്ണകുമാറിന്റെ ബന്ധുക്കള്‍ ഡി.ജി.പിക്ക് പരാതി നല്‍കി. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി അധ്യാപകന്റെ ഭാര്യ ഗീതയാണ് പരാതി നല്‍കിയത്.തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയുകയാണ് കൃഷ്ണകുമാര്‍. മെഡിക്കല്‍ റിപ്പോര്‍ട്ട് ചോര്‍ത്തി സംഭവം വാഹനാപകടമാണെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

അധ്യാപകന്റെ ശരീരത്തില്‍ കണ്ട മുറിവുകളെക്കുറിച്ചു വിശകലനം നടത്തിയിട്ടില്ല. അധ്യാപകന്‍ കൈയില്‍ ധരിച്ചിരുന്ന മരതക മോതിരം കാണാതായിട്ടുണ്ട്. ഇതു സംബന്ധിച്ചും അന്വേഷണം നടന്നില്ല. കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം