ചുഴലിക്കാറ്റ്: ഫിലിപ്പീന്‍സില്‍ 101 പേര്‍ മരിച്ചു

October 9, 2011 രാഷ്ട്രാന്തരീയം

മനില: ദക്ഷിണ ഫിലിപ്പീന്‍സില്‍ നെസാത്, നാല്‍ഗെ ചുഴലിക്കാറ്റുകളെ തുടര്‍ന്നുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 101 ആയി. കഴിഞ്ഞമാസം 27നാണ് നെസാത് ചുഴലിക്കാറ്റ് ഫിലിപ്പീന്‍സില്‍ സംഹാരതാണ്ഡവമാടിയത്. നെസാത് പിന്‍വാങ്ങിയതിനു തൊട്ടുപിന്നാലെ ഈ മാസം ഒന്നിന് നാല്‍ഗെ നാശംവിതച്ചുകൊണ്ട് ആഞ്ഞുവീശി. ലുസോ ണ്‍ പ്രവിശ്യയിലെ കൃഷിയിടങ്ങളിലാണ് കനത്തനാശമുണ്ടായത്.

രണ്ടു ചുഴലിക്കാറ്റുകളിലുമായി 275 ലക്ഷം ഡോളറിന്റെ കൃഷി നഷ്ടം കണക്കാക്കുന്നു. നെസാത് ആണ് കൂടുതല്‍ നാശം വിതച്ചത്. നെസാത് 82പേരുടെ ജീവനെടുത്തു. വടക്കന്‍ മനിലയില്‍ നെസാത്തിനെ തുടര്‍ന്ന് വെള്ളപ്പൊക്കത്തിലായ സ്ഥലങ്ങള്‍ ഇനിയും പൂര്‍വസ്ഥിതിയിലെത്തിയിട്ടില്ല. നാല്‍ഗെ ചുഴലിക്കാറ്റില്‍ 19പേരാണ് കൊല്ലപ്പെട്ടത്. കാണാതായ 27പേരെ കണ്ടെത്താനായിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം