ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

October 9, 2011 ദേശീയം

ലക്‌നോ: ഉത്തര്‍പ്രദേശിലെ സാരായില്‍ അജ്ഞാതന്റെ വെടിയേറ്റ് ബിജെപി നേതാവ് മരിച്ചു. നരേന്ദ്ര പ്രതാപ് സിംഗാണ് സ്വന്തം വീടിനു മുന്നില്‍ വെടിയേറ്റ് മരിച്ചത്. മൂന്ന് ബൈക്കുകളിലായി എത്തിയ അക്രമിസംഘം നരേന്ദ്രനെതിരേ തുടര്‍ച്ചയായി നിറയൊഴിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അക്രമികള്‍ക്കായി പോലീസ് വ്യാപക തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം