കൃഷിഭവനുകള്‍ കാര്യക്ഷമമാക്കാന്‍ ഒന്നരക്കോടിയുടെ പദ്ധതിക്ക് അംഗീകാരമായി

October 9, 2011 കേരളം

തൊടുപുഴ: സംസ്ഥാനത്തെ കൃഷി ഭവനുകള്‍ കാര്യക്ഷമമാക്കാന്‍ കൃഷിവകുപ്പ് തയാറാക്കിയ ഒന്നരക്കോടി രൂപയുടെ പദ്ധതിക്കു സര്‍ക്കാര്‍ അംഗീകാരം. കൃഷിഭവനുകളില്‍ കംപ്യൂട്ടറുകളും ഇന്റര്‍നെറ്റ് സൗകര്യങ്ങളുമുള്‍പ്പെടെ ഏര്‍പ്പെടുത്താന്‍ നിര്‍ദേശിക്കുന്നതാണു പദ്ധതി. പദ്ധതിയുടെ ഫണ്ട ് മറ്റാവശ്യങ്ങള്‍ക്കു വകമാറ്റരുതെന്ന് ഉത്തരവില്‍ പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. കൃഷി വികസനം ശക്തിപ്പെടുത്തല്‍ സ്‌കീമിന് 705 ലക്ഷം രൂപ ധനകാര്യ മന്ത്രി കെ.എം മാണി ബജറ്റില്‍ വകകൊള്ളിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പദ്ധതി തയറാക്കിയത്.

കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന വിധത്തില്‍ കൃഷിഭവനുകളെ ഏകജാലക സംവിധാനമായി മാറ്റും. സംസ്ഥാനത്തെ 399 കൃഷി ഭവനുകളില്‍ കംപ്യൂട്ടര്‍ സംവിധാനമില്ല. പദ്ധതിയുടെ ആദ്യപടിയായി 165 കംപ്യൂട്ടറുകള്‍ കൃഷിഭവനുകളില്‍ വിതരണം ചെയ്യും. ഇതിനു 65 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട ്. നാളികേര വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബാക്കി കൃഷിഭവനുകളില്‍ കംപ്യൂട്ടര്‍ വിതരണം ചെയ്യും. 1000 കൃഷി ഭവനുകളാണ് സംസ്ഥാനത്തുള്ളത്. പദ്ധതിപ്രകാരം മുഴുവന്‍ കൃഷി ഭവനുകളിലും ഇന്റര്‍നെറ്റ് സംവിധാനം ഏര്‍പ്പെടുത്തും. ഇതിനായി 60 ലക്ഷം രൂപയാണു വകയിരുത്തിയിരിക്കുന്നത്.

കൃഷിഭവനുകളില്‍ ഏര്‍പ്പെടുത്തുന്ന കംപ്യൂട്ടര്‍ – ഇന്റര്‍നെറ്റ് സംവിധാനങ്ങളുടെ സര്‍വീസിനും മെയിന്റനന്‍സിനുമായി 15 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട ്. ജില്ലാ, ബ്ലോക്ക്, പഞ്ചായത്തു തലങ്ങളിലായിരിക്കും ഇതിനുള്ള ഏര്‍പ്പാടുള്ളത്. തെരഞ്ഞെടുത്ത കൃഷിഭവനുകളിലെ ഇന്‍ഫര്‍മേഷന്‍ സെന്ററുകളില്‍ കാര്‍ഷിക വിജ്ഞാനം ലഭിക്കുന്ന ഏറ്റവും പുതിയ പുസ്തകങ്ങള്‍, സിഡികള്‍, ഡിവിഡികള്‍ എന്നിവ ഏര്‍പ്പെടുത്തും. കര്‍ഷകര്‍ക്കു സര്‍വോന്മുഖ സേവനം ഏകജാലകത്തിലൂടെ ലഭ്യമാക്കുകയാണു പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൃഷി സംബന്ധിച്ചു കൃത്യവും സമയബന്ധിതവുമായ വിവരങ്ങള്‍ കര്‍ഷകര്‍ക്കു ലഭ്യമാക്കും. കാര്‍ഷിക കടങ്ങള്‍, കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനം, കാലാവസ്ഥാ മാറ്റങ്ങള്‍ എന്നിവ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും കര്‍ഷകര്‍ക്കു കൃഷിഭവനുകളില്‍ നിന്നു ലഭ്യമാക്കും. കൃഷി സംബന്ധിച്ചു പുത്തന്‍ സാങ്കേതിക വിദ്യകള്‍ സമയാസമയങ്ങളില്‍ ലഭ്യമാക്കുക, ഗുണമേന്മയുള്ള വിത്തിനങ്ങളുടെ വിവരങ്ങള്‍ നല്‍കുക എന്നിവയും കൃഷിഭവനുകളുടെ ഉത്തരവാദിത്വമായിരിക്കും.

ഗുണനിലവാരം ഉറപ്പുവരുത്താന്‍ കാര്‍ഷിക എന്‍ജിനീയറിംഗ് വകുപ്പു ആരംഭിക്കാനുള്ള സാധ്യത പഠനത്തിനുവേണ്ട ി കൃഷിവകുപ്പു ഡയറക്ടര്‍, അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിംഗ് ഫാക്കല്‍റ്റി ഡീന്‍, ഇറിഗേഷന്‍ ചീഫ് എന്‍ജീനിയര്‍ തുടങ്ങിയവരുടെ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. കാര്‍ഷിക ഉപദേശകസമിതികള്‍ പുനഃസംഘടിപ്പിച്ചിട്ടുണ്ട ്. എല്ലാ പദ്ധതികളും നടപ്പാക്കുമ്പോഴും അര്‍ഹമായ ആനുകൂല്യങ്ങളും പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍ക്കു നല്‍കുന്നുണ്ടെ ങ്കിലും പട്ടികജാതി വര്‍ഗവിഭാഗത്തിനായി പ്രത്യേകം പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം