നവംബര്‍ 26 ഭീകരാക്രമണക്കേസില്‍ കസബിന്റെ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും

October 9, 2011 ദേശീയം

മുംബൈ: നവംബര്‍ 26 ഭീകരാക്രമണക്കേസില്‍ വധശിക്ഷയെ ചോദ്യംചെയ്തു പാക്ക് തീവ്രവാദി അജ്മല്‍ കസബ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി നാളെ വാദം കേള്‍ക്കും. വിചാരണക്കോടതി വധശിക്ഷ വിധിച്ചത് ഫെബ്രുവരി 21നാണ് ബോംബെ ഹൈക്കോടതി ശരിവച്ചത്.അതീവ സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്ള ആര്‍തര്‍ റോഡ് ജയിലിലാണ് കസബ് ഇപ്പോഴുള്ളത്. ജസ്റ്റിസുമാരായ അഫ്താബ് ആലം, രഞ്ജന പ്രകാശ് ദേശായി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ജയില്‍ അധികൃതര്‍ മുഖേന കസബ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം