മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

October 9, 2011 കേരളം

വര്‍ക്കല: മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച രണ്ടു പേരെ വര്‍ക്കല പോലീസ് അറസ്റ്റുചെയ്തു. നടയറ സ്വദേശികളായ സിനിമോന്‍(30), മൂബാറക്ക്(30) എന്നിവരെയാണ് വര്‍ക്കല സിഐ.ഷാജിയുടെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റുചെയ്തത്. എസിവി ക്യാമറാമാന്‍ ബിനേഷിനെയും റിപ്പോര്‍ട്ടര്‍ വിജേഷിനെയും മര്‍ദിച്ച സംഭവത്തിലാണ് ഇരുവരും അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം വൈകുന്നേരം നടയറ സ്‌കൂളിലെ സേവനവാരത്തിന്റെ സമാപന സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് ബാലവേല റിപ്പോര്‍്ട്ട് ചെയ്യാനെത്തിയെന്നാരോപിച്ച് ഇവര്‍ മര്‍ദിച്ചത്. സംഭവത്തില്‍ വര്‍ക്കല പ്രസ്സ് ക്ലബ് വാമൂടി കെട്ടി പ്രതിഷേധിച്ചു. ചിറയിന്‍കീഴ് പ്രസ്സ് ക്ലബും പ്രതിഷേധം രേഖപ്പെടുത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം