കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുകള്‍ പുറത്തുവിടണമെന്ന് അഡ്വാനി

October 10, 2011 ദേശീയം

ന്യൂഡല്‍ഹി: വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരസ്യപ്പെടുത്തണമെന്ന് ബിജെപി നേതാവ് എല്‍.കെ.അഡ്വാനി പറഞ്ഞു. കള്ളപ്പണ നിക്ഷേപം സംബന്ധിച്ച് ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവണമെന്നും അഡ്വാനി വ്യക്തമാക്കി. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെയാണ് തന്റെ രഥയാത്രയെന്നും അഡ്വാനി വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം