വെടിയുതിര്‍ത്ത അസിസ്ന്റ് കമ്മിഷണറുടെ വീടിനു നേരെ ആക്രമണം

October 11, 2011 കേരളം

കൊല്ലം: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരെ കഴിഞ്ഞ ദിവസം വെടിയുതിര്‍ത്ത കോഴിക്കോട് നോര്‍ത്ത് അസിസ്ന്റ് കമ്മിഷണര്‍ കെ.രാധാകൃഷ്ണപിള്ളയുടെ വീടിനു നേരെ ആക്രമണം. വീട് പെട്രോള്‍ ഒഴിച്ചു കത്തിക്കാനാണു ശ്രമം നടന്നത്.  എന്നാല്‍ നാശനഷ്ടങ്ങളില്ല. കൊല്ലം വള്ളിക്കാവിലെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. വീട്ടിലാരും ഉണ്ടായിരുന്നില്ല. അയല്‍വാസികള്‍ പോലും രാവിലെയാണു വിവരം അറിഞ്ഞത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം