കൂത്തുപറമ്പിലേക്കു പോകണമെന്നു കെ. സുധാകരന്‍ എംപി തന്നോട് ആവശ്യപ്പെട്ടില്ലെന്നു എം.വി.ആര്‍

October 12, 2011 കേരളം

കണ്ണൂര്‍: വെടിവയ്പ് സമയത്തു കൂത്തുപറമ്പിലേക്കു പോകണമെന്നു കെ. സുധാകരന്‍ എംപി തന്നോട് ആവശ്യപ്പെട്ടില്ലെന്നു സിഎംപി ജനറല്‍ സെക്രട്ടറി എം.വി. രാഘവന്‍ പാര്‍ട്ടി ഓഫിസില്‍ മാധ്യമങ്ങളോട് പറഞ്ഞു. അങ്ങനെ ആരു പറഞ്ഞാലും കേള്‍ക്കുന്നയാളല്ല താന്‍. സുധാകരന്റെ പ്രേരണയിലല്ല തന്റെ പ്രവര്‍ത്തനം. പി. രാമകൃഷ്ണന് അടിമബോധമുള്ളയാണ്. ഇതാണു ആരോപണമുന്നയിക്കാന്‍ കാരണമെന്നും എംവിആര്‍ പറഞ്ഞു. കൂത്തുപറമ്പ് വെടിവയ്പ് സമയത്തു എംവിആറിനെ നിര്‍ബന്ധിച്ചു അങ്ങോട്ടയച്ചതു കെ. സുധാകരനാണെന്ന രാമകൃഷ്ണന്റെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബോര്‍ഡ്, കോര്‍പറേഷന്‍ വിഭജനങ്ങളില്‍ കോണ്‍ഗ്രസ് ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുകയാണെന്നും യുഡിഎഫിലെ ഇടതുപാര്‍ട്ടികള്‍ അസ്വസ്ഥരാണെന്നും സിഎംപി ജനറല്‍ സെക്രട്ടറി എം.വി. രാഘവന്‍. ഇങ്ങനെയാണെങ്കില്‍ യുഡിഎഫ് പിരിച്ചുവിടുകയാണു നല്ലതെന്നും എംവിആര്‍ കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം