ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായി മേമന്‍ ഇഖ്ബാല്‍ മൊഹമ്മദ് ലണ്ടനില്‍ പോലീസ് പിടിയിലായി

October 12, 2011 ദേശീയം

ന്യൂഡല്‍ഹി: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായി ഇഖ്ബാല്‍ മിര്‍ച്ചി എന്ന മേമന്‍ ഇഖ്ബാല്‍ മൊഹമ്മദ് ലണ്ടനില്‍ പോലീസ് പിടിയിലായി. ബ്രിട്ടനില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് അറസ്റ്റ്. ഇന്ത്യയില്‍ മയക്കുമരുന്ന് ഇടാപാടുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകള്‍ ഇഖ്ബാല്‍ മിര്‍ച്ചിക്കെതിരെയുണ്ട്. 1993 ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസിലും പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഇഖ്ബാലിനെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഇഖ്ബാലിന്റെ അറസ്റ്റ് ഇന്റര്‍പോളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളെ ലണ്ടനില്‍ ചോദ്യം ചെയ്തുവരുകയാണ്. 1995 ല്‍ മയക്കുമരുന്ന് കേസില്‍ സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡിന്റെ പിടിയിലായ ഇഖ്ബാലിനെ അന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയും വൈകാതെ അയാള്‍ കേസുകളില്‍ നിന്ന് ഒഴിവാകുകയും ചെയ്തിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം