കെഎംഎംഎല് ഫണ്ട്: സ്റ്റേ ഉത്തരവ് റദ്ദാക്കി

August 14, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: കേരള മെറ്റല്‍സ് ആന്‍ഡ് മിനറല്‍സിന്റെ ഫണ്ടില്‍ നിന്ന് 31 കോടി രൂപ മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പുതിയ പദ്ധതികള്‍ക്കുമായി വായ്പയായി നല്‍കുന്നത് സ്റ്റേ ചെയ്ത ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നീക്കി. സര്‍ക്കാരിന്റെ അപ്പീല്‍ അനുവദിച്ചുകൊണ്ടാണിത്. ബജറ്റില്‍ പ്രഖ്യാപിച്ച ഈ പദ്ധതി നിയമസഭ അംഗീകരിച്ചതാണെന്നും സര്‍ക്കാരിന്റെ നയപരമായ ഈ തീരുമാനത്തില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്നുമാണ് അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ് വാദിച്ചത്.
ഈ വാദം പ്രഥമദൃഷ്ട്യാ ശരിയാണെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വര്‍, ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ അനുവദിച്ചത്. കെ.എം.എം.എല്ലിന്റെ ഫണ്ട് വകമാറ്റുന്നതിനെ ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ സിംഗ്ള്‍ ബെഞ്ച് സപ്തംബര്‍ 7ന് വാദം കേള്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം