എന്‍ഡിഎ സര്‍ക്കാരിനു സാധ്യത തെളിഞ്ഞുവെന്ന് അദ്വാനി

October 12, 2011 ദേശീയം

പട്‌ന: കേന്ദ്രത്തില്‍ ദേശീയ ജനാധിപത്യ സഖ്യ(എന്‍ഡിഎ) സര്‍ക്കാരിനു സാധ്യത തെളിയുന്നുവെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി പറഞ്ഞു. യുപിഎ സര്‍ക്കാരിനും അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ നടത്തുന്ന ജനചേതനാ യാത്രയുടെ ഭാഗമായി മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനചേതനാ യാത്രയ്ക്കു തുടക്കത്തില്‍ തന്നെ ലഭിച്ച മികച്ച പ്രതികരണം ചൂണ്ടിക്കാട്ടിയ അദ്വാനി, രാജ്യത്തെ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയാല്‍ യുപിഎ സര്‍ക്കാര്‍ കാലാവധി തികയ്ക്കാനുള്ള സാധ്യത കുറവാണെന്നും പറഞ്ഞു.

തിരഞ്ഞെടുപ്പ് അടുത്തൊന്നൂമില്ലെങ്കിലും യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനം കണ്ടാല്‍ നിശ്ചിത കാലാവധിക്കു മുന്‍പു തന്നെ തിരഞ്ഞെടുപ്പുണ്ടാകുമെന്നാണ് സൂചന. എന്‍ഡിഎ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതയുമുണ്ട് – അദ്വാനി വിശദീകരിച്ചു. തിരഞ്ഞെടുപ്പെത്തുമ്പോള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാരെന്ന് പാര്‍ട്ടി തീരുമാനിക്കും. 2009 ലെ തിരഞ്ഞെടുപ്പില്‍ താന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരുന്നില്ലെന്നത് കൂടി വിശദീകരിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം