അമര്‍ സിങ്ങിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 18 ലേക്കു മാറ്റി

October 12, 2011 ദേശീയം

ന്യൂഡല്‍ഹി: 2008 ലെ വോട്ടിനുകോഴ വിവാദകേസില്‍ അറസ്റ്റിലായ രാജ്യസഭാംഗം അമര്‍ സിങ്ങിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി ഈ മാസം 18 ലേക്കു മാറ്റി. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരുടെ പരിശോധനാ റിപ്പോര്‍ട്ട് കൈപ്പറ്റിയ ശേഷമാണ് കോടതി ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് 18 ലേക്കു മാറ്റിയത്. ഡോക്ടര്‍മാരുടെ പരിശോധനാ റിപ്പോര്‍ട്ടില്‍ തീരുമാനമെടുക്കാന്‍ സമയം ആവശ്യമായതിനാലാണ് ജാമ്യാപേക്ഷയില്‍ തീരുമാനം നീട്ടിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം