വെടിവയ്പ്: ഡിജിപിയുടെ റിപ്പോര്‍ട്ട് സ്വീകരിക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണമെന്ന് കോടിയേരി

October 13, 2011 കേരളം

തിരുവനന്തപുരം: കോഴിക്കോട് വെടിവയ്പ് സംബന്ധിച്ച ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് എന്തുകൊണ്ടാണ് സ്വീകരിക്കാത്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. നിയമസഭാ മന്ദിരത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

വെടിവയ്പ് ചട്ടവിരുദ്ധമായിരുന്നെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ടെന്നും സര്‍ക്കാരിന് അനുകൂലമായ റിപ്പോര്‍ട്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രി ഇത് സ്വീകരിച്ചേനെ. സര്‍ക്കാരിന് പുറത്തുള്ള ഒരു ഏജന്‍സി അന്വേഷിച്ചാല്‍ മാത്രമേ സത്യാവസ്ഥ വെളിപ്പെടുവെന്നും കോടിയേരി പറഞ്ഞു. മുഖ്യമന്ത്രി പറയുന്നതിനപ്പുറം അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഒന്നും ചെയ്യാനാകില്ലെന്നും അതിനാലാണ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നതെന്നും കോടിയേരി പറഞ്ഞു.

വെടിവയ്പ് ചട്ടവിരുദ്ധമായിരുന്നുവെന്ന് പ്രാരംഭ വിലയിരുത്തലില്‍ തന്നെ വ്യക്തമാണെന്നും കോടിയേരി പറഞ്ഞു. മുഖ്യമന്ത്രിയില്‍ നിന്ന് ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണം നഷ്ടമായെന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്നും കോടിയേരി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം