രാധാകൃഷ്ണപിള്ളക്ക് സ്ഥാനക്കയറ്റം നല്‍കിയത് ഇടതുസര്‍ക്കാരെന്നു മുഖ്യമന്ത്രി

October 13, 2011 കേരളം

തിരുവനന്തപുരം: കോഴിക്കോട് എസ്.എഫ്.ഐ സമരത്തിനിടെ വെടിവെയ്പ് നടത്തിയ അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിളളയ്ക്ക് സ്ഥാനക്കയറ്റം നല്‍കിയത് മുന്‍ സര്‍ക്കാരെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. രാധാകൃഷ്ണപിള്ളയ്‌ക്കെതിരെ വിജിലന്‍സ് കേസ് നിലനില്‍ക്കെയായിരുന്നു സ്ഥാനക്കയറ്റം നല്‍കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പോലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും നല്ലരീതിയില്‍ പെരുമാറാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസിലെ ക്രിമിനലുകളെ കണ്ടെത്താന്‍ എ.ഡി.ജി.പിമാരുടെ നേതൃത്വത്തില്‍ സമിതിക്ക് രൂപം നല്‍കിയതായും സമരത്തിനിടെയുണ്ടായ വെടിവെയ്പ് സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം