എസ്എഫ്‌ഐ സമരത്തിനിടെ വെടിവച്ചത് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ അന്വേഷിക്കും

October 13, 2011 കേരളം

തിരുവനന്തപുരം: എസ്എഫ്‌ഐ സമരത്തിനിടെ അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ വെടിവച്ചതു സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ അന്വേഷിക്കും. ജയകുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയെ അറിയിച്ചു.

അതേസമയം, കോഴിക്കോട്ട് സമരക്കാര്‍ക്കു നേരെ വെടിവച്ച എസിപി രാധാകൃഷ്ണപിളളയെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം