പ്രവാസികള്‍ക്ക് 1000 രൂപ വീതം പെന്‍ഷന്‍ നല്‍കും

October 14, 2011 കേരളം

തിരുവനന്തപുരം: മടങ്ങിയെത്തിയ പ്രവാസികള്‍ക്കു പ്രതിമാസം ആയിരം രൂപ വീതം ക്ഷേമനിധി പെന്‍ഷന്‍ നല്‍കുമെന്നു മന്ത്രി കെ.സി. ജോസഫ് നിയമസഭയില്‍ അറിയിച്ചു. ക്ഷേമനിധിയില്‍ അഞ്ചു വര്‍ഷം അംശാദായം അടയ്ക്കുന്നവര്‍ക്കാണു പെന്‍ഷന്‍. 60 വയസ് പൂര്‍ത്തിയാകുമ്പോഴാണു പെന്‍ഷന്‍ ലഭിക്കുക.

യുഎഇ, സൗദി അറേബ്യ എന്നീ ഗള്‍ഫ് രാജ്യങ്ങളുടെ കോണ്‍സുലേറ്റുകള്‍ സംസ്ഥാനത്ത് ആരംഭിക്കുമെന്നു കഴിഞ്ഞ ദിവസം സൗദി അംബാസഡര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിഗണിക്കാമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം