ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: അഞ്ചാം സീസണിന് ഏപ്രില്‍ 4ന് ചെന്നൈയില്‍ തുടക്കംകുറിക്കും

October 15, 2011 കായികം

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) അഞ്ചാം സീസണിന് 2012 ഏപ്രില്‍ നാലിന് ചെന്നൈയില്‍ തുടക്കംകുറിക്കും. ഹൈദരാബാദില്‍ വെള്ളിയാഴ്ച ചേര്‍ന്ന ഗവേണിങ് കൗണ്‍സില്‍ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. മെയ് 27-നാണ് ഫൈനല്‍.
ടൂര്‍ണമെന്റില്‍ ഒമ്പതു ടീമുകളായിരിക്കും പങ്കെടുക്കുക. പുറത്താക്കപ്പെട്ട കൊച്ചി ടസ്‌കേഴ്‌സ് കേരളയിലെ താരങ്ങളുടെ ലേലവും പാകിസ്താന്‍താരങ്ങളുടെ പങ്കാളിത്തവുമൊക്കെ അടുത്ത യോഗത്തില്‍ തീരുമാനിക്കുമെന്ന് ബി.സി.സി.ഐ. സെക്രട്ടറി സഞ്ജയ് ജഗ്ദാലെ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം