പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലേക്ക്

October 16, 2011 ദേശീയം

ന്യൂഡല്‍ഹി: മൂന്നുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നാളെ ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലേക്കു തിരിക്കും. ഇന്ത്യ-ബ്രസീല്‍-ദക്ഷിണാഫ്രിക്ക(ഐബിഎസ്എ) ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് യാത്ര. ചൊവ്വാഴ്ചയാണ് അഞ്ചാമത് ഐബിഎസ്എ ഉച്ചകോടി. ആഗോള സാമ്പത്തിക പ്രതിസന്ധിയും ഭീകരവാദവും ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ചയാവും.

ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫുമായും ദക്ഷിണാഫ്രിക്ക പ്രസിഡന്റ് ജേക്കബ് സുമയുമായും പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം