പാമോയില്‍ കേസില്‍ കക്ഷി ചേരാന്‍ വി.എസ് അപേക്ഷ നല്‍കി

October 17, 2011 കേരളം

കൊച്ചി: പാമോയില്‍ കേസില്‍ കക്ഷി ചേരാന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ അപേക്ഷനല്‍കി. കേസില്‍ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് അഞ്ചാം പ്രതിയായ ജിജി തോംസണ്‍ നല്‍കിയ ഹര്‍ജിയിലാണ് കക്ഷി ചേരാന്‍ വി.എസ് അപേക്ഷ നല്‍കിയത്. ജിജി തോംസന്റെ ഹര്‍ജിയില്‍ വിജിലന്‍സ് കോടതിയുടെ തുടരന്വേഷണ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ താന്‍ വിവിധ കോടതികളെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയിലെ കേസില്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് വി.എസ് അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വി.എസ്സിനെ കൂടാതെ അല്‍ഫോണ്‍സ് കണ്ണന്താനവും കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം