ഡേവിഡ് ഹെഡ്‌ലിയെ ചോദ്യം ചെയ്യുന്നതിന്റെ ഓഡിയോ ടേപ്പുകള്‍ പുറത്തുവിട്ടു

October 20, 2011 രാഷ്ട്രാന്തരീയം

വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി ഡേവിഡ് ഹെഡ്‌ലിയെ ചോദ്യം ചെയ്യുന്നതിന്റെ ഓഡിയോ ടേപ്പുകള്‍ യു.എസ് പുറത്തുവിട്ടു.  ടേപ്പുകള്‍ പുറത്തുവിട്ടാല്‍ ഹെഡ്‌ലിയുടെ കുടുംബാംഗങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് എഫ്.ബി.ഐ കോടതിയില്‍ വാദിച്ചു. എന്നാല്‍ ജഡ്ജ് ഹാരി ലെയ്‌നന്‍ ഇത് നിരാകരിച്ചു. അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ‘ പ്രോ-പബ്ലിക്ക ‘ നല്‍കിയ ഹര്‍ജി പരിഗണിച്ച ഷിക്കാഗോ കോടതിയുടെ ഉത്തരവ് പ്രകാരമാണ് ടേപ്പുകള്‍ പുറത്തുവിട്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം