രാഹുല്‍ ഗാന്ധിയുടെ സുരക്ഷയില്‍ വീഴ്ച

October 20, 2011 ദേശീയം

ലക്‌നോ: ഉത്തര്‍പ്രദേശിലെ അമേഠിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പൊതു പരിപാടിയില്‍ തോക്കുമായി വന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. യുപി സ്വദേശി പ്രദീപ് കുമാര്‍ സോണി എന്നയാളാണ് അറസ്റ്റിലായത്. തന്റെ പിതാവിന്റെയും സഹോദരന്റെയും മരണം സംബന്ധിച്ച് അന്വേഷണം അട്ടിമറിക്കപ്പെടുന്നതിനെക്കുറിച്ച് സംസാരിക്കാനാണ് രാഹുലിനെ കാണാന്‍ വന്നത് എന്നാണ് ഇയാളുടെ വിശദീകരണം. ഇയാളുടെ കൈവശമുണ്ടായിരുന്ന തോക്കിന് ലൈസന്‍സ് ഉണ്ടെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

അമേഠിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ രാഹുലിന്റെ വാഹനം വ്യൂഹം തടഞ്ഞതും സുരക്ഷ പ്രശ്‌നമുണ്ടാക്കി. യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴിമതിക്കാര്‍ക്ക് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനവ്യൂഹം തടഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം