ഗദ്ദാഫി കൊല്ലപ്പെട്ടു

October 20, 2011 രാഷ്ട്രാന്തരീയം

ട്രിപ്പോളി: ലിബിയയുടെ മുന്‍ നേതാവ്‌ കേണല്‍ മുവമ്മര്‍ ഗദ്ദാഫി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. ഒളിവിലിരിക്കെ ബങ്കറില്‍ വച്ചായിരുന്നു വിമത സേന ഗദ്ദാഫിയെ വെടിവച്ചുകൊന്നത്. വാര്‍ത്ത പുറത്തുവന്നതോടെ പരിവര്‍ത്തന സമിതി അംഗങ്ങള്‍ തെരുവിലിറങ്ങി ആഹ്ലാദ പ്രകടനം തുടങ്ങി.

ഗദ്ദാഫി കൊല്ലപ്പെട്ട വാര്‍ത്ത നാറ്റോയും അല്‍ ജസീറയും സ്ഥിരീകരിച്ചു. ഗദ്ദാഫിയുടെ സായുധ സേനാ മേധാവി അബൂബക്കര്‍ യൂനിസ് ജബ്ബാര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. സിര്‍ത്ത് നഗരം പരിവര്‍ത്തന സമിതിയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലായി.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം