പാക്കിസ്ഥാനില്‍ ഭീകരവാദികള്‍ക്കു സുരക്ഷിതത്വം സൃഷ്ടിക്കുന്നതു പൊറുക്കില്ല: ഹിലരി ക്ലിന്റന്‍

October 21, 2011 രാഷ്ട്രാന്തരീയം

വാഷിങ്ടണ്‍: പാക്കിസ്ഥാനില്‍ ഭീകരവാദികള്‍ക്കു സുരക്ഷിത താവളങ്ങള്‍ ഉണ്ടാകുന്നതു യുഎസ് പൊറുക്കില്ലെന്നു സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന്‍. ഭീകരവാദികളെ ഇന്ത്യക്കെതിരെ ആയുധമാക്കുന്നതിനു പാക്കിസ്ഥാന്റെ ഒരു ന്യായീകരണവും സ്വീകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.ഒരു ടെലിവിഷന്‍ ചാനലിനോടു സംസാരിക്കുകയായിരുന്നു ഹിലരി ക്ലിന്റന്‍.

കാബൂളിലെ യുഎസ് എംബസി ആക്രമണം ഹഖാനി സംഘടന യുഎസ് അടക്കമുള്ള വിദേശ ശക്തികള്‍ക്കു നേരെ യുദ്ധം വ്യാപിപ്പിക്കുന്നതിന്റെ സൂചനയാണ്. പാക്കിസ്ഥാനിലെ സുരക്ഷിത താവളങ്ങളിലിരുന്നാണ് ഇവര്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നത്.ഇതു നോക്കിനില്‍ക്കാന്‍ യുഎസിനാവില്ലെന്നും ഇക്കാര്യത്തില്‍ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നു കൂടുതല്‍ സഹകരണമാണു യുഎസ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം