ലോക്പാല്‍ ബില്‍ കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ അജന്‍ഡയെന്നു പ്രധാനമന്ത്രി

October 21, 2011 ദേശീയം

ന്യൂഡല്‍ഹി: ലോക്പാലാണ് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ അജന്‍ഡയെന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. അണ്ണാ ഹസാരെ തുടങ്ങിവച്ച പ്രക്ഷോഭമാണ് അഴിമതിക്കെതിരായ പോരാട്ടം സര്‍ക്കാരിന്റെ പ്രധാന അജന്‍ഡയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സിബിഐയുടെ ദൈ്വവാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വിവരാവകാശ നിയമം സാമൂഹിക ജീവിതത്തില്‍ സുതാര്യത ഉറപ്പുവരുത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം