പാലം തകര്‍ന്ന്‌ 31 മരണം

October 23, 2011 ദേശീയം

ഡാര്‍ജിലിങ്‌: ബംഗാളിലെ ഡാര്‍ജിലിങ്‌ ജില്ലയില്‍ പാലം തകര്‍ന്നു വീണ്‌ 31 പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക്‌ പരുക്കേറ്റു. ഇന്നലെ രാത്രി ബൈജോണ്‍ബാരി മേഖലയിലാണ്‌ അപകടമുണ്ടായത്‌. ഗൂര്‍ഖാ ജനമുക്‌തി മോര്‍ച്ചയുടെ യോഗം കാണാനെത്തിയവരാണ്‌ അപകടത്തില്‍പ്പെട്ടത്‌.
10പേര്‍ സംഭവസ്‌ഥലത്തു വച്ചു തന്നെ മരിച്ചു.പരുക്കേറ്റവരില്‍ ചിലരുടെ നില അതീവഗുരുതമാണ്‌. തടികൊണ്ടു നിര്‍മിച്ചപാലത്തില്‍ യോഗത്തിനെത്തിയ നൂറുകണക്കിനു പേര്‍ കയറിയിരുന്നു. അമിതഭാരവും കാലപ്പഴക്കവുമാണ്‌ പാലം തകരാന്‍ കാരണമെന്നാണ്‌ കരുതുന്നത്‌. കഴിഞ്ഞ മാസം 18ന്‌ ഉണ്ടായ ഭൂചലനത്തെത്തുടര്‍ന്ന്‌ വിള്ളലുകള്‍ രൂപപ്പെട്ടു പാലത്തിന്‌ ബലക്ഷയം സംഭവിച്ചിരുന്നു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്കു രണ്ടു ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം നല്‍കുമെന്നും പരുക്കേറ്റവരുടെ ചികിത്സാചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം