പൊതുമുതല്‍ നശീകരണ കേസുകള്‍ പുനഃപരിശോധിക്കില്ലെന്ന് ഹൈക്കോടതി

October 24, 2011 കേരളം

കൊച്ചി: സമരങ്ങളുമായി ബന്ധപ്പെട്ടോ അല്ലാതെയോ പൊതുമുതല്‍ നശീകരണ കേസുകളില്‍ ജാമ്യം ലഭിക്കാന്‍ നഷ്ടം വരുത്തിയ തുക കെട്ടിവയ്ക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കില്ലെന്ന് ഹൈക്കോടതി. ഹര്‍ത്താലും സമരങ്ങളും ഉണ്ടാവുമ്പോള്‍ പൊതുമുതല്‍ നശിപ്പിക്കുന്ന പ്രവണത കൂടിവരികയാണെന്ന് കോടതി നിരീക്ഷിച്ചു.

പൊതുമുതല്‍ നശിപ്പിച്ച കേസുകളില്‍ പ്രതിയാവുന്നവര്‍ക്ക് നഷ്ടത്തിന് ആനുപാതികമായി പണം കെട്ടിവച്ചാല്‍ മാത്രമേ ജാമ്യം നല്‍കുകയുള്ളൂവെന്നായിരുന്നു ഹൈക്കോടതി വിധി. ഇതു ചോദ്യം ചെയ്തു സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ സര്‍ക്കാര്‍ അഭിപ്രായം കൂടി ആരാഞ്ഞ ശേഷമാണ് കോടതി ഇന്നു നിലപാടെടുത്തത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം